---
title: "ഋഷികേശില്‍ ഗംഗാ തീരത്ത്; നാദാപുരത്തെ നാല് പേരുൾപ്പെടെ 30 ചിത്രകാരൻമാരുടെ ചിത്ര പ്രദര്‍ശനം"
english_title: "On the banks of the Ganges at Rishikesh; Exhibition of paintings by 30 painters including four from Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/579/On the banks of the Ganges at Rishikesh; Exhibition of paintings by 30 painters including four from Nadapuram"
published_at: "2021-09-30T20:27:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6155d074413bf_chithra 2.jpg"
keywords: []
---

# ഋഷികേശില്‍ ഗംഗാ തീരത്ത്; നാദാപുരത്തെ നാല് പേരുൾപ്പെടെ 30 ചിത്രകാരൻമാരുടെ ചിത്ര പ്രദര്‍ശനം

> **Lead Summary:** **നാദാപുരം: ** ഋഷികേശില്‍ ഗംഗാ തീരത്ത് നാല് നാദാപുരം സ്വദേശികൾ ഉൾപ്പെടെ മുപ്പതോളം ചിത്രകാരന്‍മാരുടെ ചിത്ര പ്രദര്‍ശനം .ഋഷികേശിലെ ഗാലക്‌സി ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചു.

## Article Content

**നാദാപുരം: ** ഋഷികേശില്‍ ഗംഗാ തീരത്ത് നാല് നാദാപുരം സ്വദേശികൾ ഉൾപ്പെടെ മുപ്പതോളം ചിത്രകാരന്‍മാരുടെ ചിത്ര പ്രദര്‍ശനം .ഋഷികേശിലെ ഗാലക്‌സി ആര്‍ട് ഗ്യാലറിയില്‍ ആരംഭിച്ചു.

'ഈ സമയവും കടന്നു പോകും' എന്ന് പേരിട്ട പ്രദര്‍ശനത്തിന് ഋഷികേശ് ക്രിയയോഗ ആശ്രമത്തിലെ സ്വാമി ശങ്കരാനന്ദഗിരി, ഉത്തരാഘണ്ഡ് മുന്‍ മന്ത്രി രമേശ് ഉണിയാല്‍ , മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി പ്രമോദ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ചു.

ഏഷ്യന്‍ ആര്‍ട്ട് സെന്ററും ഗ്യാലക്‌സി ആര്‍ട്ട് ഗ്യാലറിയും സംയുക്തമായാണ് ഒക്ടോബര്‍ 7 വരെ നീളുന്ന പ്രദര്‍ശനമാണ് ഗംഗാതീരത്ത് ഒരുക്കിയത്.

**
**

കേരളത്തില്‍ നിന്ന് ലഗേഷ് ജി.എല്‍, മധുസൂദനന്‍.സി., സതീശന്‍ മൊകേരി, സുജിത് കുമാര്‍ . ഇ.കെ., ശ്രീജയന്‍ ടി.എം. തുടങ്ങിയ ചിത്രകാരന്‍മാരുടെ അറുപതില്‍ പരം ചെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിനുള്ളത്. ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ക്കൊപ്പം നാഷണല്‍ എക്‌സിബിഷനില്‍ കേരളത്തില്‍ നിന്നുള്ള യുവ ചിത്രകാരന്മരുടെ ചിത്രങ്ങളും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. വിദേശികളുള്‍പ്പടെ നിരവധി ചിത്രകലാസ്വാദകര്‍ പ്രദര്‍ശം കാണാനെത്തുന്നുണ്ട്.

ലഗേഷ് മാസ്റ്ററുടെ ശിഷ്യണത്തില്‍ നിരവധി കുട്ടി ചിത്രാകാരന്‍മാരാണ് വട്ടോളിയില്‍ ചിത്രകലാ പഠനം അഭ്യസിച്ച് വരുന്നത്. ചിത്രകലാ പഠനം ലക്ഷ്യമിട്ട് രൂപീകരിച്ച വര്‍ണ്ണാതീരം ആരംഭിച്ച വര്‍ണ്ണം തീരം ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. വയനാട് ബാണാസുര ഡാം പരിസരത്ത് നടത്തിയ ചിത്രകലാ ക്യാമ്പ് ,കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ ചിത്രപ്രദര്‍ശനം ,ഇവയൊക്കെ ക്ലബ്ബിന്റെ മികച്ച പ്രവര്‍ത്തനങ്ങളായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/579/On the banks of the Ganges at Rishikesh; Exhibition of paintings by 30 painters including four from Nadapuram)